വേലുവിന്‍റെ മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു
ഇടുക്കി: പൂപ്പാറ മൂലത്തറയിൽ കാട്ടനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തില് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. ഇടുക്കി ആര്ഡിഒ സംഭവ സ്ഥലത്തെത്തി. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് കാട്ടാനയുടെ ആക്രമണത്തില് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.
ഇതിന് മുന്പും പലവട്ടം കാട്ടാന ഇവിടെ ആളുകളെ കൊന്നിരുന്നു. കാട്ടാനശല്ല്യം തടയാൻ ഇവിടെ ഇരുമ്പ് വേലി കെട്ടട്ടണമെന്ന് നാട്ടുകാർ പണ്ടേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല.
സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മരിച്ച വേലന്റെ മൃതദേഹവുമായാണ് നാട്ടുകാര് പ്രതിഷേധിക്കുന്നത്. മരണ വിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിയാണ് എത്തിയതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ജില്ലാ കളക്ടർ നേരിട്ടെത്തിയാൽ മാത്രമേ ഉപരോധം പിൻവലിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്.
