കൊച്ചി: നാവിക ഉദ്യോഗസ്ഥനെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശി റോഷന്‍ ഹിമാന്‍ഷു(28)വാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി മുണ്ടന്‍വേലിയിലെ താമസസ്ഥലത്ത് പുലര്‍ച്ചെയായിരുന്നു സംഭവം.
നാവിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞുമുണ്ട്. ഫോര്‍ട്ട്‌കൊച്ചി പൊലീസ് ദുരൂഹ മരണത്തിനു കേസെടുത്തു. നാവിക സേനയും അന്വേഷണം പ്രഖ്യാപിച്ചു.
