പാറ്റ്ന: ബീഹാറിലെ മസൂദന്‍ റെയില്‍വെ സ്റ്റേഷന് നേരെ നക്‌സല്‍ ആക്രമണം. ആക്രമികള്‍ സ്റ്റേഷന് തീയിട്ടു. അസിസ്റ്റന്റ് സ്‌റ്റേഷന്‍മാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ നക്‌സല്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയി. ഇന്നലെ രാത്രിയോടെയാണ് സംഭവം.
ട്രയിനുകള്‍ മസുദന്‍ ട്രാക്കിലൂടെ ഇനിയും സര്‍വ്വീസ് തുടര്‍ന്നാല്‍ ഇരുവരെയും കൊല്ലുമെന്ന് അക്രമികള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മാല്‍ദ ഡിജിറ്റല്‍ റെയില്‍ മാനേജര്‍(ഡിആര്‍എം) പറഞ്ഞു.
എല്ലാ യാത്രക്കാരോടും മറ്റ് ബധല്‍ ഗതാഗത സൗകര്യം കണ്ടെത്താന്‍ അറിയിച്ചതായും ഡിആര്‍എം വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം സംഭവത്തെ കുറിച്ച് റെയില്‍വെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ബീഹാറില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. ഓഗസ്റ്റ് 2ന് 20 ഓളം വരുന്ന നക്‌സല്‍ പ്രവര്‍ത്തകര്‍ ഒരു ട്രയിന്‍ പിടിച്ചെടുത്തിരുന്നു. ലക്ഷിസറായി ജില്ലയിലായിരുന്നു സംഭവം.
