ഏകദേശം 25 വര്‍ഷത്തോളം നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളായിരുന്നു പോഡിയ. കഴിഞ്ഞ ഏപ്രിലില്‍ ചോല്‍നാറിലുണ്ടായ സ്ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു ഇയാള്‍

ദന്തെവാഡ: പൊലീസില്‍ കീഴടങ്ങിയ നക്‌സല്‍ പ്രവര്‍ത്തകനെ മറ്റ് നക്‌സലുകള്‍ വെടിവെച്ച് കൊന്നു. ഛത്തീസ്ഗഡ് ദന്തെവാഡ ജില്ലയിലെ ചോല്‍നര്‍ എന്ന പ്രദേശത്താണ് സംഭവം. അമ്പത്തിയഞ്ചുകാരനായ പോഡിയ വാദെ എന്ന നക്‌സല്‍ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പോഡിയ പൊലീസില്‍ കീഴടങ്ങിയത്.

ഏകദേശം 25 വര്‍ഷത്തോളം നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളായിരുന്നു പോഡിയ. കഴിഞ്ഞ ഏപ്രിലില്‍ ചോല്‍നാറിലുണ്ടായ സ്ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു ഇയാള്‍. ആ സ്‌ഫേടനത്തില്‍ ഏഴോളം പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടാതെ നിരവിധി കേസുകളില്‍ പിടികിട്ടപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളുകൂടിയാണ് പോഡിയ. കീഴടങ്ങിയ പോഡിയയോട് നാട്ടിലേക്ക് തിരികെ പോകരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിരുന്നു. എന്നാല്‍, അതനുസരിക്കാതെ നാട്ടിലെത്തിയ പോഡിയയെ നക്സലുകള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.