നേരത്തേ 26ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനിരുന്നത് പിന്നീട് നീട്ടിവെക്കുകയായിരുന്നു.

പ്രളയത്തെത്തുടര്‍ന്ന് സര്‍വ്വീസുകള്‍ അവസാനിപ്പിച്ച് അടച്ചിട്ട കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം 29ന് പ്രവര്‍ത്തനം പുനരാരംഭിക്കും. അന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് സിയാല്‍ (കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) അറിയിച്ചു. ഇതോടെ നേവല്‍ ബേസില്‍ നിന്ന് താല്‍ക്കാലികമായി ആരംഭിച്ച വിമാന സര്‍വ്വീസുകള്‍ അവസാനിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തേ 26ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനിരുന്നത് പിന്നീട് നീട്ടിവെക്കുകയായിരുന്നു. വിമാനത്താവള ജീവനക്കാരില്‍ 90 ശതമാനവും പ്രളയദുരിതത്തില്‍ പെട്ടിരുന്നു. വിമാനത്താവളത്തിന് സമീപത്തുള്ള ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും വെള്ളം കയറിയതിനെത്തുടര്‍ന്ന് അടച്ചിരുന്നു. വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ അടക്കം വെള്ളം കയറിയിരുന്നു.