രാജ്യാന്തര സര്‍വ്വീസുകള്‍ നാളെ ഉച്ചയോടെ പൂര്‍ണമായും മൂന്നാം ടെര്‍മിനലിലേക്ക് മാറും. ടെര്‍മിനല്‍ ഒന്നു വഴിയായിരുന്ന സര്‍വ്വീസുകളാണ് പുതുതായി തുറന്ന മൂന്നാം ടെര്‍മിനലിലേക്ക് മാറുക. മണിക്കൂറില്‍ നാലായിരം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ ടെര്‍മിനലിനുള്ളത്.

84 ചെക്ക് ഇന്‍ കൗണ്ടറുകള്‍.80 എമിഗ്രേഷന്‍ കൗണ്ടറുകള്‍.,ഏഷ്യയില്‍ ആദ്യമായി ഒന്നാം ലെവല്‍ മുതല്‍ 360 ഡിഗ്രി ഇമേജിങ്ങോടെ സിടി സ്‌കാന്‍ ബാഗേജ് ഹാന്‍ഡിലിങ് സംവിധാനം.10 എസ്‌കലേറ്ററുകള്‍,21 എലവേറ്ററുകള്‍.കൂടാതെ 1400 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനം, സാരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച മേല്‍ക്കൂരയോടെ സംവിധാനം തുടങ്ങി ഒട്ടേറെ പ്രത്യേതകളാണ് മൂന്നാം ടെര്‍മിനലിനുള്ളത്. 1100 കോടി രൂപയാണ് നിര്‍മാണ ചിലവ്. അത്യാധുനിക സുരക്ഷാ,ഓപ്പറേഷണല്‍ സംവിധാനങ്ങള്‍ക്കൊപ്പം തനത് കേരളീയ മാതൃകയിലുള്ള ശില്‍പങ്ങളും പ്രത്യേകതയാണ്.

നിലവിലുള്ള ടെര്‍മിനലുകളുടെ രണ്ടര ഇരട്ടി വിസ്തീര്‍ണം മൂന്നാം ടെര്‍മിനലിനുണ്ട്. മൂന്നാം ടെര്‍മിനല്‍ തുറക്കുന്നതോടെ നിലവിലുള്ളവ അഭ്യന്തരസര്‍വ്വീസിനായി മാത്രം ഉപയോഗിക്കും