എന്താണ് നടന്നതെന്ന് തനിക്കറിയില്ല.സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുന്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല... പൊട്ടിക്കരഞ്ഞു കൊണ്ട് നീനു പറയുന്നു.

കോട്ടയം:ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും മരിക്കും വരെ കെവിന്‍റെ ഭാര്യയായി കെവിന്‍റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു. 

കെവിന്‍റെ മരണവാര്‍ത്തയറിഞ്ഞ ആഘാതത്തിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നീനു മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. 

എന്താണ് നടന്നതെന്ന് തനിക്കറിയില്ല.സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുന്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല... പൊട്ടിക്കരഞ്ഞു കൊണ്ട് നീനു പറയുന്നു.

കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചത്. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്‍റെ കൂടെയേ ജീവിക്കൂവെന്നും, കെവിനെ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ എന്നോട് സ്റ്റേഷനിലിരിക്കാന്‍ പറഞ്ഞു.പിന്നെ മാധ്യമങ്ങള്‍ വരുന്നത് വരെ താന്‍ അവിടെ ഇരിക്കുകയായിരുന്നു. പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. 

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ കെവിന്‍റെ വീട്ടുകാര്‍ക്കൊപ്പം പോവാനാണ് ഇഷ്ടമെന്ന് താന്‍ പറഞ്ഞു. അതിന് മജിസ്ട്രേറ്റ് അനുവാദം നല്‍കി. കേസ് കുറച്ചു ഗുരുതരമാണെന്നും കെവിനെ പെട്ടെന്ന് കണ്ടുപിടിക്കണമെന്നും മജിസ്ട്രേറ്റ് പോലീസിനോട് പറഞ്ഞിരുന്നുവെന്നും നീനു പറയുന്നു.