ഇതര സംസ്ഥാന വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് കോടതിയില്‍ 

കൊച്ചി: നീറ്റ്​ പരീക്ഷയിലൂടെ അർഹത നേടിയ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് കൂടി സീറ്റ്​ ലഭിക്കുന്ന വിധം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന്​ അനുമതി നൽകണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇക്കൊല്ലത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ചില വ്യവസ്ഥകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്‍റ്​ അസോസിയേഷനും കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജും നൽകിയ ഹർജിയിൽ കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. ഈ വർഷത്തെ മെഡിക്കൽ പ്രവേശനം ഈ ഹര്‍ജിയിലെ തീർപ്പിന്​ വിധേയമായിരിക്കുമെന്ന്​ നേരത്തെ വ്യക്തമാക്കിയ ഡിവിഷൻബെഞ്ച്​ ഹര്‍ജി വിശദമായ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.