പ്ലം പഴം പറിക്കാനെത്തിയ ബാലനെ സ്ഥലമുടമ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. താടിയെല്ല് തകര്‍ന്ന് പല്ലുകള്‍ മുഴുവന്‍ പുറത്തേക്ക് തെറിച്ച അവസ്ഥയിലായിരുന്നു ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

പറ്റ്‌ന: പ്ലം പറിക്കാന്‍ ശ്രമിച്ചതിന് ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അയല്‍ക്കാരന്‍. ബീഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. 

പ്ലം പഴം പറിക്കാനെത്തിയ ബാലനെ സ്ഥലമുടമ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. താടിയെല്ല് തകര്‍ന്ന് പല്ലുകള്‍ മുഴുവന്‍ പുറത്തേക്ക് തെറിച്ച അവസ്ഥയിലായിരുന്നു ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഗുരുതരമായ നിലയിലാണ് കുട്ടി ചികിത്സയില്‍ തുടരുന്നത്. 

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മുസാഫര്‍പൂര്‍ സ്വദേശിയായ ഫൈസാന്‍ വാര്‍സി എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് പ്രതി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ബാലന്റെ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.