ദില്ലി: പത്തു ഹൈക്കോടതികളിലായി 51 ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ. ബോംബെ ഹൈക്കോടതിയിലേക്ക് പതിന്നാലും പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് ഒമ്പതും പറ്റ്‌ന, തെലങ്കാന, ആന്ധ്രപ്രദേശ് ഹൈക്കോടതികളിലേക്ക് ആറ് വീതവും ജഡ്ജിമാരെയാണ് ശുപാര്‍ശ ചെയ്തത്. ഡല്‍ഹി, ഛത്തീസ്ഗഡ് ഹൈക്കോടതികളിലേക്ക് നാല് വീതവും ജമ്മുകശ്മീര്‍ ഹൈക്കോടതിയിലേക്ക് മൂന്നും ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിനെ കൂടാതെ ജഡ്ജിമാരായ ചെലമേശ്വര്‍, ദീപക് മിശ്ര, രഞ്ജന്‍ ഗോഗോയ്, എം ബി ലോക്കൂര്‍ എന്നിവരടങ്ങിയ കൊളീജിയമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. 24 ഹൈക്കോടതികളിലായി 41 ശതമാനം ജഡ്ജിമാരുടെ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തത്.