മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കാറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയുൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജ്യമാകെ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാഴാഴ്ച രണ്ടായിരം രൂപയുടെ 1,073 നോട്ടുകളുമായി രണ്ടുപേരെ പോര്‍ബന്ദര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ചെന്നൈയില്‍ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ 106 കോടി രൂപയും 125 കിലോ സ്വർണവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
