തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രിമാര്‍ സത്യപ്രതിജ്ഞയെടുത്തു. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. 19 അംഗ മന്ത്രിസഭയാണ് അധികാരമേറ്റെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍ - മുഖ്യമന്ത്രി
വകുപ്പുകള്‍: ആഭ്യന്തരം, വിജിലന്‍സ്, ഐടി,

തോമസ് ഐസക് - ധനകാര്യം
ഇ.പി. ജയരാജന്‍ - വ്യവസായം, കായികം
എ.കെ. ബാലന്‍ - നിയമം, സാംസ്കാരികം, പിന്നാക്ക ക്ഷേമം
സി. രവീന്ദ്രനാഥ് - വിദ്യാഭ്യാസം
ടി.പി. രാമകൃഷ്ണന്‍ - എക്സൈസ്, തൊഴില്‍
ജി. സുധാകരന്‍ - പൊതുമരാമത്ത്, രജിസ്ട്രേഷന്‍
എ.സി. മൊയ്തീന്‍ - സഹകരണം, ടൂറിസം
ജെ. മേഴ്സിക്കുട്ടിയമ്മ - ഫിഷറീസ്, പരമ്പരാഗത വ്യവസായം
കെ.കെ. ഷൈലജ - ആരോഗ്യ, സാമൂഹ്യക്ഷേമം
കെ.ടി. ജലീല്‍ - തദ്ദേശസ്വയംഭരണം
കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി, ദേവസ്വം
മാത്യു ടി. തോമസ് - ജലവിഭവം
എ.കെ. ശശീന്ദ്രന്‍ - ഗതാഗതം
രാമചന്ദ്രന്‍ കടന്നപ്പള്ളി - തുറമുഖം
ഇ. ചന്ദ്രശേഖരന്‍ - റവന്യൂ
പി. തിലോത്തമന്‍ - ഭക്ഷ്യ-സിവില്‍ സപ്ലൈസ്
കെ. രാജു - വനം
വി.എസ്. സുനില്‍ കുമാര്‍ - കൃഷി