കലാപ്രവര്‍ത്തനങ്ങളെ അക്കാദമിക് പ്രവര്‍ത്തനങ്ങളായി മാറ്റി കൊണ്ടുള്ള പരിഷ്കരണങ്ങള്‍ക്കാണ് എസ്.സി.ഇ.ആര്‍.ടി ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി മികവിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കുകള്‍ കൊടുക്കും. ഈ മാര്‍ക്ക് അക്കാദമിക് വിഷയങ്ങളുടെ മാര്‍ക്കുമായി കൂട്ടിച്ചേര്‍ക്കില്ല. എന്നാല്‍ ഗ്രേസ് മാര്‍ക്ക് പരിഷ്കരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അടുത്ത അക്കാദമിക വര്‍ഷത്തേക്ക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലോചിക്കുന്നതെന്നും എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ജെ പ്രസാദ് പറഞ്ഞു.ഗ്രേസ് മാര്‍ക്ക് സംവിധാനം പരിഷ്കരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. എസ്.സി.ഇ.ആര്‍.ടിയുടെ ഔദ്യോഗിക വോബ്സൈറ്റ് വഴി ഗ്രേസ് മാര്‍ക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടം അഭിപ്രായം തേടി. ഓണ്‍ലൈന്‍ വഴി ലഭ്യമായ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിനു വേണ്ടിയാണ് കോഴിക്കോട് യോഗം ചേര്‍ന്നത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച് ചെയ്തായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന്ഡയറക്ടര്‍ പറഞ്ഞു.