ദില്ലി: കേരളത്തില്‍ നിന്നു മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കോളിജിയം തീരുമാനം. നിലവിലെ ഹൈക്കോടതി റെജിസ്ട്രര്‍ അശോക് മേനോന്‍, വിജിലന്‍സ് റെജിസ്ട്രര്‍ നാരായണ പിഷാരടി, തൃശൂര്‍ ജില്ല ജഡ്ജി ആനി ജോണ്‍ എന്നിവര്‍ ഹൈക്കോടതി ജഡ്ജിമാരാവും. മദ്രാസ് ഹൈക്കോടതിയിലെ ആറ് ജഡ്ജിമാരുടെ നിയമനവും കോളിജിയം അംഗീകരിച്ചു.