തിരിവനത്തപുരം: പുതിയ കെ പി സി സി അംഗങ്ങളുടെ യോഗം കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്ന് ചേരും. രാവിലെ 10.30ന് നടക്കുന്ന യോഗത്തില്‍ പുതിയ കെ പി സി സി അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാണ്ടിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യോഗം പാസാക്കും. ബ്ലോക്കുകളില്‍ നിന്നുള്ള 282 പേരും മുന്‍ കെ പി സി സി അധ്യക്ഷന്മാരായ ഏഴുപേരും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നുള്ള 15 എം എല്‍ എമാരുമടക്കം 304 പേരാണ് പുതിയ അംഗങ്ങള്‍. 

എ ഐ സി സി അംഗങ്ങളെ ഇന്നുതന്നെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. കേരള ഘടകം നല്‍കിയ രണ്ടാംപട്ടികയില്‍ ചില മാറ്റങ്ങള്‍ ഹൈക്കമാന്‍റ് വരുത്തിയാണ് കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത്.