തിരുവനന്തപുരം: രാഷ്ട്രീയക്കാർക്കെതിരായ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹറയുടെ വിവാദ ഉത്തരവ്. ഉദ്യോഗസ്ഥർ നേരിട്ട് കേസെടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച് വിജിലൻസ് ഡയറക്ടർ പുതിയ ഉത്തരവിറക്കി . ഡയറക്ടറുടെ ഉത്തരവിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു . കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് പൊലീസ് സ്റ്റേഷനുകൾക്ക് ഇനിമുതല്‍ അനുമതിയില്ല. അഴിമതിക്കേസ് അന്വേഷണത്തിന് പുതിയ നിയന്ത്രണം