ഉന്നാവോയില്‍ വീണ്ടും ബലാത്സംഗം: കൗണ്‍സിലര്‍ക്കെതിരെ ആരോപണവുമായി 38കാരി

ലക്നൗ: യുപി ഉന്നാവോയില്‍ ബലാത്സംഗ വീണ്ടും ബലാത്സഗം. കൗണ്‍സിലര്‍ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി 38കാരി രംഗത്തെത്തി. ഉന്നാവോയിലെ സാഫിപൂരിൽ സമാജ് വാദി പാർട്ടിയുടെ കൗൺസിലർ ഇമ്രാൻ ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ബലാൽസംഗം ചെയ്ത ശേഷം മൊബെലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് പരാതി.

നേരത്തെ ഉന്നാവോയില്‍ ബിജെപി എംഎല്‍എക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും സംഭവം വിവാദമായതോടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ ഉന്നാവോയില്‍ നിന്നാണ് സമാജ്വാദി പാര്‍ട്ടിക്ക് നേരെ ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.