നടിയെ അറിയില്ലെന്ന് വാദിക്കുന്ന ട്രംപിന് പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയായി.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കുരുക്കായി അനുയായി റൂഡി ഗിലാനിയുടെ വെളിപ്പെടുത്തല്‍. ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീലച്ചിത്ര നടി സ്റ്റോര്‍മി ഡാനിയല്‍സിന് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ പണം നല്‍കിയെന്നാണ് ഗിലാനിയുടെ വെളിപ്പെടുത്തല്‍. 

നടിയെ അറിയില്ലെന്ന് വാദിക്കുന്ന ട്രംപിന് പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയായി. ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ പുതിയ നിയമക്കുരുക്കിലേക്ക് നയിക്കാനും സാധ്യതയുണ്ട്. നടിക്ക് നല്‍കിയ 1,30,000 ഡോളര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃതമായി നല്‍കിയതായി വ്യാഖ്യാനിക്കപ്പെട്ടേക്കും. അത് വായ്പയായി വ്യാഖ്യാനിക്കപ്പെട്ടാല്‍ തന്നെ വായ്പാ പരിധി ലംഘിച്ചതും വിവാദമാകും.