തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ചതിന്‍റെ 15ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നവജാതശിശുക്കള്‍ക്ക് ആധാര്‍ ആശുപത്രിയതില്‍ വെച്ച് തന്നെ ലഭിക്കാനുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. പുതിയ പദ്ധതിയുടെ സംസ്ഥാനതല ഔദ്യാഗിക ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. 

പുതിയ പദ്ധതി പ്രകാരം 14 ജില്ലകളിലെയും ജില്ലാ ആശുപത്രികളില്‍ വെച്ചാണ് നവജാതശിശുക്കള്‍ക്ക് ആധാര്‍ ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ എല്ലാ ആശുപത്രികളില്‍ നിന്നും ആധാര്‍ ലഭിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ആധാറിലെ തെറ്റുതിരുത്താനും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികലെ എന്‍‍റോള്‍ ചെയ്യാനുമുള്ള സൗകര്യം എല്ലാ അക്ഷയ സെന്‍ററുകളിലും ഉണ്ടാകും.

ഇതിനായി എല്ലാ അക്ഷയ സെന്‍ററുകള്‍ക്കും ബയോമെട്രിക്ക് ഫിംഗര്‍ പ്രിന്‍റ് ഡിവൈസും ടാബും നല്‍കും. നിലവില്‍ 875 കേന്ദ്രങ്ങള്‍ക്കാണ് ഈ സൗകര്യമുള്ളത്. നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറമേ 1780 കേന്ദ്രങ്ങള്‍കൂടി ആരംഭിക്കും. പ്രിന്‍റ് ഡിവൈസ് വാങ്ങാനുള്ള തുക ജില്ല ഇ- ഗവേണ്‍സ് സൊസൈറ്റിക്ക് നല്‍കും. പട്ടികജാതിക്കാര്‍ക്ക ആധാര്‍ യന്ത്രം വാങ്ങാനായി 1.25 ലക്ഷം രൂപവീതവും നല്‍കും.