പരിക്കേറ്റോയെന്ന് ആശങ്ക
മോസ്കോ: ആദ്യ കളിയില്‍ സ്വിറ്റ്സര്‍ലാന്‍റിനോട് സമനില വഴങ്ങിയ ബ്രസീല്‍ ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ ശ്രദ്ധേയമായി സൂപ്പര്‍ താരം നെയ്മറിന്‍റെ അസാന്നിധ്യം. എന്തിനാണ് ബ്രസീലിന്‍റെ പരിശീലന സെഷനില്‍ നിന്ന് നെയ്മര്‍ വിട്ടു നിന്നത് എന്ന് ടീം അധികൃതര്‍ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇതോടെ താരത്തിന് പരിക്കേറ്റോയെന്നുള്ള ആശങ്ക ആരാധകര്‍ക്കുണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച കോസ്റ്റോറിക്കയ്ക്കെതിരായ മത്സരത്തിനു മുമ്പുള്ള ആദ്യ പരിശീലനത്തിനാണ് നെയ്മര്‍ എത്താതിരുന്നത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ബ്രസില്‍ സമനില വഴങ്ങിയ ആദ്യ മത്സരത്തിൽ സ്വിസ് താരങ്ങളുടെ പരുക്കന്‍ അടവുകള്‍ക്ക് നെയ്മര്‍ വിധേയനായിരുന്നു. ഗ്രൗണ്ടില്‍ വീണ് വേദന കൊണ്ട് പുളയുന്ന നെയ്മറിനെ കളിക്കിടയില്‍ പല വട്ടം കാണാനായി.
സ്വിസ് പടയ്ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് നെയ്മര്‍ പൂര്‍ണ ഫിറ്റ് അല്ലായെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ പറഞ്ഞിരുന്നു. അത് സാധൂകരിക്കുന്ന പ്രകടനമാണ് താരം കളത്തിലും പുറത്തെടുത്തത്. മാഴ്സലോ , തിയാഗോ സില്‍വ , ഗബ്രിയേൽ ജീസസ് എന്നിവര്‍ സഹതാരങ്ങളില്‍ നിന്ന് മാറി പ്രത്യേകം പരിശീലനം നടത്തി.
