ആലപ്പുഴ: ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആലുപ്പുഴ സ്വദേശി അടക്കം മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. അഫ്ഘാനിസ്ഥാനിലെ ഐ എസ് ഗ്രൂപ്പുമായി സമൂഹ മാധ്യമങ്ങളിലൂടെ ഇവർ നിരന്തരം ബന്ധപ്പെട്ടെന്നാണ് കണ്ടെത്തൽ. സിഡി, ലാപ്ടോപ് ടക്കം നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ആലുപ്പുഴ ചേർത്തല സ്വദേശി ആസിൽ ശിഹാബ്, കോയമ്പത്തൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ, അബദുള്ള എന്നിവർ അഫ്ഘാനിസ്ഥാനിലെ ഐ.എസ് കേന്ദ്രങ്ങളുമായി നരന്തരം ബന്ധപ്പെടുന്നത് എൻ.ഐ നിരീക്ഷിക്കുകയായിരുന്നു. കണ്ണൂർ കനകമല തീവ്രവാദ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് എൻ.ഐയ്ക്ക് ഈ സന്ദോശങ്ങൾ ലഭ്യമായത്. ഐ.എസിൽ ചേ‍ർന്നതായി നേരത്തെ കണ്ടെത്തിയ അഫ്ഘാനിസ്ഥാനിലുള്ള കാസർകോട് സ്വദേശി അബ്ദുൾ റാഷിദുമായും ഇവർ സന്ദേശങ്ങൾ കൈമൈാറിയിട്ടുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ കൊച്ചി എൻ ഐ എ കോടതിയുടെ അനുമതിയോടെ ആലുപ്പഴയിലും കോയമ്പത്തൂരിലും റെയ്ഡ് നടത്തി മൂവരെയും കസ്റ്റഡിയിലെടുത്ത്. ആലുപ്പുഴ സ്വദേശി ആസിൽ ശിഹാബിനെ കസ്റ്റഡിയിലെടുത്തതായി ബന്ധുക്കൾ സ്ഥിരീകരിച്ചു


കസ്റ്റഡിയിലുള്ളവരുടെ ജോലി സ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് 70 സിഡികൾ, പെൻഡ്രൈവ്, ലാപ്ടോപ് മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. ഐസ് സന്ദേശങ്ങൾ പകർത്തിയവയാണ് സിഡികൾ ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. കൊച്ചി യൂണിറ്റിലെ എൽഐഎ സംഘം കോയമ്പത്തൂരിലെത്തി പ്രതികളെ ചോദ്യം ചേയ്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ അറസ്റ്റ് രേഖപ്പെടുത്തും.