മലയിന്‍കീഴ് സ്വദേശിയിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ചാള്‍സ് ചുക്വാഡി, വിക്ടര്‍ ഒസാന്തെ, ഒബിയാജുലെ എന്നിവരെ സൈബര്‍ പൊലീസ് നോയിഡയിൽ നിന്നാണ് പിടി കൂടിയത്. ഇതിൽ പ്രധാന പ്രതി മതിയാ യാത്ര രേഖകളില്ലാതെ എട്ടു വര്‍ഷമായി ഇന്ത്യയിൽ തങ്ങുന്നു . മറ്റുള്ള രണ്ടു പേരും നാലു വര്‍ഷത്തിലധികവുമായും .
30 മൊബൈൽ ഫോണുകളും 135 ഓളം സിം കാര്‍ഡുകളുമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. മതിയായ രേഖയില്ലാതെ സിംകാര്‍ഡുകള്‍ ഇവര്‍ വാങ്ങിക്കൂട്ടനായി എന്ന് വ്യക്തം .വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട് എടുത്തത്. എന്നാൽ അക്കൗണ്ടിന്‍റെ ഉടമകളെ കണ്ടെത്താനായില്ല. കൃത്യമായ രേഖകളില്ലാതെ അക്കൗണ്ട് തരപ്പെടുത്തിയെന്ന സംശയത്തിലേയ്ക്കാണ് അന്വേഷണ സംഘമെത്തുന്നത് നീളുന്നത്
കഴക്കൂട്ടം സ്വദേശിയിൽ നിന്ന് പണം തട്ടിയവരാണ് ഇപ്പോള്‍ പിടിയിലായവര്‍ രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നൈജീരിയൻ സംഘം പ്രധാനമായും മലയാളികളെയാണ് ഉന്നം വയ്ക്കുന്നത്. നേരത്തെ തട്ടിപ്പിന് ഇരയായവരെ പോലും വീണ്ടും വീഴ്ത്തുന്ന രീതിയിലാണ് തട്ടിപ്പ് സംഘത്തിന്‍റെ ഓപ്പറേഷന്‍. ലോട്ടറിയടിച്ചെന്നോ മൊബൈൽ നമ്പറില്‍ സമ്മാനം ലഭിച്ചെന്നോ തുടങ്ങിയ തട്ടിപ്പ് സന്ദേശങ്ങളിൽ കുടങ്ങരുതെന്നാണ് പൊലീസിന്‍റെ അഭ്യര്‍ഥന.
