ഒളിവിലുള്ള പ്രതികളെ വൈകാതെ പിടികൂടുമെന്നും പൊലീസ്

മാഹി: മാഹി ബാബു വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി നിജേഷ് കുറ്റം സമ്മതിച്ചതായി പുതുച്ചേരി പൊലീസ്. നിജേഷ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തെന്ന് പൊലീസ് പറയുന്നു. റിമാന്‍ഡിലുള്ള ജെറിനും ശരത്തും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു. കൊലയ്ക്ക് പിന്നില്‍ വര്‍ഷങ്ങളായുള്ള വൈരാഗ്യമാണെന്നും ഒളിവിലുള്ള പ്രതികളെ വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

പതിനാല് ദിവസത്തേക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ നിജേഷ്, ജെറിന്‍ സുരേഷ്, ശരത്ത് എന്നിവരെ റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരും നേരത്തേ കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണ്.