മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലയിലെ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ കുട്ടുന്നതിന്റ ബാഗമായുള്ള നടപടികളാണ് നടന്നു വരുന്നത്. മാവോയിസ്റ്റുകളുടെ പ്രത്യാക്രമണം പ്രതീഷിക്കുന്ന കാലത്തു പോലും ഫോറസ്‌ററ് ജീവനക്കാരുടെ  സുരക്ഷക്കായി കാര്യമായ നടപടികലൊന്നും ഉണ്ടാവുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.

പൊലീസിനേക്കാല്‍  മാവോയിസ്റ്റുകളുടെ  ഭീഷണിയുള്ള സാഹചര്യങ്ങലില്‍ ജോലിചെയ്യുന്ന തങ്ങലുടെ വിഷയങ്ങള്‍ പുതിയ സാഹചര്യത്തിലെങ്കിലും സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഫോറസ്റ്റ് ജീവനക്കാര്‍. വനംവകുപ്പിന്റെ ചുമതല ഘടകക്ഷിയിലെ മന്ത്രിമാര്‍ക്ക് നല്‍കുന്നതും ഫോറസ്റ്റ് വകുപ്പിലെ വികസനങ്ങള്‍ക്ക് തടസമാകുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.