വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവര്‍ കഞ്ചാവ് സംഘടിപ്പിച്ചത്.

മലപ്പുറം: നിലമ്പൂരിൽ 40 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. കാസര്‍കോഡ് ഉപ്പള സ്വദേശി ഇബ്രാഹിം സിദ്ദിഖ്, മംഗൾപാടി സ്വദേശി മുഷ്താഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവര്‍ കഞ്ചാവ് സംഘടിപ്പിച്ചത്. ഇൗ കഞ്ചാവ് മലപ്പുറത്ത് ചില്ലറവില്‍പ്പനക്കായി കൊണ്ടുവന്നപ്പോഴാണ് നിലമ്പൂർ സി.ഐ കെ.എം. ബിജുവും സംഘവും ഇവരെ പിടികൂടിയത്. കഞ്ചാവ് വില്‍പ്പന കേസില്‍ ഇരുവരും നേരത്തേയും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.