ഡെറാഡൂണില്‍ 16 വയസ്സുകാരിയെ കൂട്ടബലാംത്സംഗം ചെയ്ത കേസില്‍ 4 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡന വിവരം ഒളിപ്പിക്കുകയും പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച സ്കൂളിലെ 5 ജീവനക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു. 


ഡെറാഡൂണ്‍: ഡെറാഡൂണില്‍ 16 വയസ്സുകാരിയെ കൂട്ടബലാംത്സംഗം ചെയ്ത കേസില്‍ 4 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡന വിവരം ഒളിപ്പിക്കുകയും പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച സ്കൂളിലെ 5 ജീവനക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു. 

സ്കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറും ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് പിടിയില്‍ ആയിരിക്കുന്നത്. പോസ്കോ നിയമം അനുസരിച്ചാണ് അറസ്റ്റ്. സ്വാതന്ത്ര ദിനാഘോഷ പരിപാടികളുടെ ഒരുക്കത്തിന് ഇടയിലാണ് സംഭവം നടക്കുന്നത്. പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിന് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഗര്‍ഭിണിയാണെന്നും വൈദ്യ പരിശോധനയില്‍ വ്യക്തമായി. 

സംഭവത്തെക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാതിരുന്നതിനെ കുട്ടിയുടെ മാതാപിതാക്കള്‍ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. വിദ്യാര്‍ത്ഥിനിയെ ഗര്‍ഭഛിദ്രം നടത്താന്‍ അധ്യാപകര്‍ പ്രേരിപ്പിച്ചു. അതിനായി ആശുപത്രിയില്‍ കൊണ്ടു പോയെന്നും പൊലീസ് വിശദമാക്കി.