ദില്ലി: നീരവ് മോദി എവിടെയുണ്ടെന്ന് പറയേണ്ടത് അന്വേഷണ ഏജൻസികളെന്ന് വിദേശകാര്യ മന്ത്രാലയം. നീരവ് മോദിക്ക് പാസ്പോർട്ട് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇ മെയില്‍ വഴിയാണ് നോട്ടീസ് നൽകിയത് .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തട്ടിപ്പ് നടത്തി ന്യൂയോർക്കിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തിരുന്നു.തുടര്‍ന്ന് മോദിയെ കണ്ടെത്താൻ ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി സ്വിറ്റ്സർലൻറിൽ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ മോദിയുണ്ടെന്ന സൂചനകൾ പുറത്തു വന്നിരുന്നു.