നീരവ് മോദിയെ കൈമാറാന്‍ അപേക്ഷ സമര്‍പ്പിച്ചു

ദില്ലി: നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി.കെ സിംഗ് രാജ്യസഭയില്‍ പറഞ്ഞു. നീരവ് മോദിയെ കൈമാറാനായി ഹോങ്കോങ്ങിന് അപേക്ഷ കൈമാറിയിട്ടുണ്ടെന്നും വി.കെ സിംഗ്.

ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും വീണ്ടും സിബിഐ സമന്‍സ് അയച്ചിരുന്നു.എത്രയും വേഗം അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമന്‍സ്.അതേസമയം ബാങ്ക് ഗ്യരന്‍റി ദുരുപയോഗിച്ച് രണ്ട് ബില്ല്യണ്‍ ഡോളറിന്‍റെ തട്ടിപ്പ് കൂടി നിരവ് മോദി നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു.