മഹാരാഷ്ട്രയിലെ കടല്‍ തീരത്തുള്ള ബംഗ്ലാവാണ് പൊളിച്ച് മാറ്റുക. മുംബെെ നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നാണ് 33,000 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവ്
മുംബെെ: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദി നിയമവിരുദ്ധമായി നിര്‍മിച്ച നൂറ് കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് പൊളിച്ച് മാറ്റും. മഹാരാഷ്ട്രയിലെ കടല്‍ തീരത്തുള്ള ബംഗ്ലാവാണ് പൊളിച്ച് മാറ്റുക. മുംബെെ നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നാണ് 33,000 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവ്.
തീരദേശ നിര്‍മാണം നടത്തേണ്ടതിന് പാലിക്കേണ്ട നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഈ ബംഗ്ലാവ് പണിതിരിക്കുന്നതെന്ന് റായിഗഡ് ജില്ലാ കളക്ടര്‍ സൂര്യവാന്‍ഷി പറഞ്ഞു. കൂടാതെ, പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ ബംഗ്ലാവ് പൊളിച്ച് നീക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളാണ് നീരവ് മോദിയും മെഹുല്‍ ചോക്സിയും. ഇപ്പോള്‍ ഇരുവരും വിദേശത്താണ്.
