ദില്ലി: രാഹുൽഗാന്ധിയെ മാലാഖയോടുപമിച്ച് കൊല്ലപ്പെട്ട നിർഭയയുടെ പിതാവ്. 2012ൽ ദില്ലിയിൽ കൂട്ട ബലാല്‍ത്സംഗത്തിന് ഇരയായി നിർഭയ മരിച്ചതിന് ശേഷം കുടുംബത്തെ സാമ്പത്തികമായി രാഹുല്‍ സഹായിച്ചെന്നാണ് നിര്‍ഭയുടെ പിതാവ് വെളിപ്പെടുത്തിയത്. സാമ്പത്തികമായി സഹായിക്കുക മാത്രമല്ല മാനസികമായി സാന്ത്വനിപ്പിക്കാനും രാഹുല്‍ തയ്യാറായെന്ന് പിതാവ് പറയുന്നു. എന്നാല്‍ താന്‍ ചെയ്യുന്ന സഹായങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നതായും നിര്‍ഭയുടെ പിതാവ് വെളിപ്പെടുത്തി.