തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസ് തമിഴ്നാട്- കേരള പൊലീസുകള്‍ സംയുക്തമായി അന്വേഷിക്കും. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. 85 ബിനാമിമാരിലൂടെ ചിട്ടി കമ്പനി ഉടമ നിര്‍മ്മല്‍ നടത്തിയ ഇടപാടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് നാളെ ഡിജിപിക്ക് നല്‍കും.

നിര്‍മ്മലിന്റെ ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പട്ടിക ലഭിച്ചത്. ഇരുപതിനായിരം നിക്ഷേപരില്‍ നിന്നായി 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം. കന്യാകുമാരി ജില്ല കേന്ദ്രമായി പ്രവ‍ര്‍ത്തിച്ച നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണത്തില്‍ കേരള പൊലീസുമായി സഹകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയത്.

കേരള അതിര്‍ത്തിയിലെ സാധാരണക്കാരയ 100 കണിക്കിന് പേര്‍ വഞ്ചിതരായ കാര്യം പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. ഇരുപതിനായിരം നിക്ഷേപരില്‍ നിന്നായി 2000 കോടിയിലധികം നിക്ഷേപ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേരള പൊലീസിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപരമായ തടസം മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ശേഖരിച്ച വിരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംയുക്ത അന്വേഷണത്തിന് തീരുമാനമായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ച വിവരങ്ങള്‍ തമിഴനാട് പൊലീസിന് കൈമാറും. 2012 വരെ 85 ബിനാമികളുടെ പേരില്‍ നിര്‍മ്മല്‍ നടത്തിയ ഭൂമിയുടെ ബിനാമി ഇടപാടുകളുടെ വിവരം ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. നിര്‍മ്മലിന്റെ ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പട്ടിക ലഭിച്ചത്. ബ്ലെയ്ഡ് പണം നല്‍കുമ്പോള്‍ ഭൂമിയും വാഹനവുമെല്ലാം ഈടായി വാങ്ങിയിരുന്നു. കമ്പനി ഡയറക്ടറുമാരുടെയും ജീവനക്കാരുടെയും സഹൃത്തുക്കളുടെയും പേരിലാണ് ഈട് വാങ്ങിയിരുന്നത്. ഈ ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കണണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.