മകന്റെ  വിവാഹനാളിൽ അതിസുന്ദരിയായി ചുവടുകൾ വച്ച് നിതാ അംബാനി

മകൻ ആകാശ് അംബാനിയുടെയും ശ്ലോകാ മേത്തയുടെയും വിവാഹനാളിൽ അതിസുന്ദരിയായി ചുവടുകൾ വച്ച് നിതാ അംബാനി. വിവാഹത്തിന്റെ ആഘോഷവേളയിൽ കൈ പൊ ചേ എന്ന ചിത്രത്തിലെ ശുഭാരംഭ് എന്ന ​ഗാനത്തിനൊപ്പമാണ് നിതയുടെ നൃത്തം. മുകേഷ് അംബാനിയുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ സച്ചിൻ ടെൻഡുൽക്കർ, ഷാരുഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിവർ പങ്കെടുത്തിരുന്നു. പ്രമുഖ രത്നവ്യാപാരി റസ്സൽ മേത്തയുടെ മകളാണ് ശ്ലോക.ഡിസബറിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.