വിഷം കുത്തിവെച്ചുള്ള വധശിക്ഷക്കെതിരെ വ്യാപക പ്രതിഷേധം വധശിക്ഷ ഇനി നൈട്രജന്‍ ശ്വസിപ്പിച്ച്
ന്യൂയോര്ക്ക്: അമേരിക്കയിലെ ഒക്ലഹോമയില് നൈട്രജന് ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കാമെന്ന് അധികൃതര്. ഒക്ലഹോമ അറ്റോണി ജനറല് മൈക്ക് ഹണ്ടര്,ജോ എം.അല്ബാഗ് എന്നിവരാണ് പുതിയ പ്രഖ്യാപനം നടത്തിയത്. എന്നാല് വധശിക്ഷക്കായി നൈട്രജന് ഗാസ് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് ഇതുവരെ പ്രോട്ടോക്കള് തയ്യാറാക്കിയിട്ടില്ല.
മൂന്നുവര്ഷമായിട്ട് ഒക്ലഹോമയില് വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. 2015 ല് ചാള്സ് വാര്നര് എന്നയാള്ക്കാണ് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. ലീതല് ഇന്ജക്ഷനിലൂടെയാണ് ഇവിടെ വധശിക്ഷ നടപ്പിലാക്കിയിരുന്നത്. എന്നാല് ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നിരുന്നു. വിഷം കുത്തിവെക്കുന്നത് മൂലം അതിദാരുണാമായാണ് ഇവര് കൊല്ലപ്പെടുന്നതെന്ന ആരോപണത്തെ തുടര്ന്നാണ് വധശിക്ഷ നിര്ത്തിവെച്ചത്.
