ഉദ്ദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചാല്‍ അതിനെയും നിയമപരമായി നേരിടാനാണ് കോര്‍പറേഷന്റെ തീരുമാനം.

തിരുവനന്തപുരം: കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമായതു കൊണ്ടാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിയമനം നടത്താത്തെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗാര്‍ത്ഥികളോട് അനുഭാവപൂര്‍ണ്ണമായ സമീപനം മാത്രമാണ്. എന്നാല്‍ നിലവില്‍ വേറെ വഴിയില്ലെന്നുമാണ് മന്ത്രിയുടെ അഭിപ്രായം. ഉദ്ദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചാല്‍ അതിനെയും നിയമപരമായി നേരിടാനാണ് കോര്‍പറേഷന്റെ തീരുമാനം. പി.എസ്.സി നിയമന ഉത്തരവ് നല്‍കിയ 4501 പേരെ നിയമിക്കാന്‍ സാധിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു.

അതേസമയം കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം നാളെത്തന്നെ വിതരണം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. പെന്‍ഷന്‍ മറ്റന്നാള്‍ അക്കൗണ്ടിലെത്തും. എപ്രില്‍, മെയ് മാസങ്ങളെ അപേക്ഷിച്ച് ജൂണിലെ വരുമാനത്തില്‍ കുറവുണ്ട്. എങ്കിലും ജീവനക്കാരുടെ പിന്തുണയോടെ കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനാണ് ശ്രമിക്കുന്നതെന്നും എം.ഡി.അറിയിച്ചു.