ഹൈദരാബാദ്: ചികിത്സിക്കാന്‍ പണമില്ലാത്ത മനോവിഷമത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. അടപാ ഗൗരിയും ഭര്‍ത്താവ് രഗുനന്ദനുമാണ് ആത്മഹത്യ ചെയ്തത്. 40 കാരിയായ അടപാ ഗൗരി ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതയായിരുന്നു. ചികിത്സയിലായിരുന്ന ഗൗരിയ്ക്ക് വേണ്ടി കുടുംബം ധാരാളം പണം ചിലവഴിച്ചിരുന്നു.
എന്നാല്‍ തുടര്‍ ചികിത്സയ്ക്ക് പണം ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ നിസാംപെറ്റിലെ വീട്ടിലാണ് ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവ് രഗുന്ദന്‍ ബുധനാഴ്ച മരിച്ചു. വെള്ളിയാഴ്ചയോടെ ഗൗരിയും മരിച്ചു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ട് കൊടുത്തു.
