തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്കാണെങ്കിലും പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. എല്ലാ പരീക്ഷകളും മുന്‍ നിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. അതേസമയം കേരള ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചുവെന്ന് എം.ജി സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.