ഇന്ന് അംഗങ്ങള്‍ക്ക് നല്‍കാനിരുന്ന അത്താഴവിരുന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു റദ്ദാക്കി

ദില്ലി: ലോക്‌സഭയില്‍ ഇന്നും അവിശ്വാസ പ്രമേയ നോട്ടീസില്‍ വോട്ടെടുപ്പ് നടന്നേക്കില്ല. പ്രതിഷേധം തുടരുമെന്ന് അണ്ണാ ഡി.എം.കെ.യും തെലങ്കാന രാഷ്‌ട്ര സമിതിയും അറിയിച്ചു. ബഹളം ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ കഴിഞ്ഞ നാലു ദിവസവും നോട്ടീസിന് 50 പേരുടെ പിന്തുണ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വോട്ടെടുപ്പ് നടത്തിയിരുന്നില്ല. രാജ്യസഭയിലും ബഹളം തുടരുകയാണ്. ഇന്ന് അംഗങ്ങള്‍ക്ക് നല്‍കാനിരുന്ന അത്താഴവിരുന്ന് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു റദ്ദാക്കിയിരുന്നു. ബഹളം കാരണം ഗ്രാറ്റുവിറ്റി നിയമഭേദഗതി രാജ്യസഭയില്‍ പാസാക്കാനായിട്ടില്ല.