ഖത്തര്‍: ദോഹയിലെ അല്‍ റയാനില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രാലയം. വാര്‍ത്തകളുടെ സ്ഥിരീകരണത്തിനായി പൊതുജനങ്ങള്‍ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും തെറ്റായ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മുഴുവന്‍ സ്കൂള്‍ ബസുകളും നിരീക്ഷണത്തിലാണെന്നും ഓരോ കുട്ടിയും വീട്ടിലെത്തുന്നത് ഉറപ്പുവരുത്താന്‍ സംവിധാനങ്ങളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ചില വിദേശ രാജ്യങ്ങള്‍ ഖത്തറിനെതിരായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
