അതേസമയം അട്ടപ്പാടിയില്‍ കള്ളമലയില്‍ ഒരു മീറ്റര്‍ ആഴത്തില്‍ ഭൂമി പിളര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കുകയാണ്. ഒലവക്കോടിന് സമീപം തോട്ടില്‍ കണ്ടെത്തിയ പുരുഷന്‍റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

പാലക്കാട്:പ്രളയബാധിത പ്രദേശമായ പാലക്കാട് മഴയുടെ ശക്തി കുറയുന്നു. ദുരിതബാധിതരായ 7647 പേരെ ജില്ലയിലെ 80 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും ശമിച്ചതോടെ ക്യാമ്പുകളില്‍ നിന്നും പലരും വീട്ടിലേക്ക് മാറിതുടങ്ങിയിരിക്കുകയാണ്. 