കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് അഭിനവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. അടുത്ത കാലത്തായി കോളേജില്‍ നടന്ന ക്യാമ്പസ് റിക്രൂട്ട്മെന്റ് ഇന്റര്‍വ്യൂകളിലൊന്നും അഭിനവിന് ജോലി ലഭിച്ചിരുന്നില്ല. ഇതില്‍ അഭിനവ് ഏറെ വിഷണ്ണനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യക്ക് മറ്റാരും ഉത്തരവാദിക്കളല്ലെന്ന് വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.