ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം അറിയാമെന്നും അത് വ്യക്തമാക്കുന്നതാണ്  ഏഷ്യാനെറ്റ്‌ ന്യൂസ്‌ - AZ റിസർച്ച് പാർട്ണേഴ്സ്  സർവേ എന്നും പറഞ്ഞു.

ദില്ലി: എംഎൽഎ ആയ താൻ ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിൽ മത്സരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും കഴിവും ജനസമ്മിതിയുമുള്ള നേതാക്കൾ ഏറെയുണ്ടെന്നും ഉമ്മൻ ചാണ്ടി ദില്ലിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂട്ടായിട്ടുള്ള ചർച്ചയും തീരുമാനമെടുക്കുമെന്നു ആ തീരുമാനം നല്ലതിനു വേണ്ടിയായിരിക്കുമെന്നും ഉമ്മൻ ചാണ്ടി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം അറിയാമെന്നും അത് വ്യക്തമാക്കുന്നതാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ - AZ റിസർച്ച് പാർട്ണേഴ്സ് സർവേ എന്നും പറഞ്ഞു.