കുട്ടിയുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ചിരുന്ന കുട്ടിയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

കൊച്ചിയില്‍ നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന മൂന്നു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ, നെട്ടൂരില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പനിയെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയത്. ഇരുവരെയും നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ പാരാമെഡിക്കല്‍ കോഴ്സിന് പഠിക്കുന്ന ചേര്‍ത്തല സ്വദേശിയായ വിദ്യാര്‍ത്ഥിനെ പനിയെത്തുടര്‍ന്നാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മൂന്നു പേരിലും ഇതുവരെ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡി.എം.ഒ അറിയിച്ചു.