തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്ഷെഡ്ഡിംഗും പവര്‍കട്ടും ഒഴിവാക്കാനുള്ള നടപടികള്‍ എടുത്തെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം ഇതിനോടകം തന്നെ കെ.എസ്.ഇ.ബി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സമവായമില്ലാതെ അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ചിന്തിക്കാനാവില്ല. സമവായമുണ്ടെങ്കില്‍ ഉടന്‍ തന്നെ പദ്ധതി തുടങ്ങുമെന്നും മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം സംസ്ഥാനം സൗരോജ്ജമേഖയ്‌ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.