തങ്ങളെ ദയവായി സഹായിക്കണമെന്ന 27കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ഷാര്‍ജ റോളയിലെ അസ്മാക് അല്‍ ജസീറ റസ്റ്റോറന്റില്‍ എത്തിയത്. ഏഴുമാസ്സമായി ഇവിടെ ജോലിചെയ്യുന്ന അഞ്ച് മലയാളികളടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട്. ഉടമകള്‍ മാസങ്ങളായി ഹോട്ടലില്‍ എത്താതായതോടെ ശമ്പളം ചോദിച്ച് ഷാര്‍ജയില്‍ താമസിക്കുന്ന പാര്‍ടണര്‍മാരിലൊരാളുടെ വീട്ടിലേക്ക് പോയ സഹപ്രവര്‍ത്തകന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന സാഹചര്യത്തിലാണ് യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. വീട്ടുകാരെ വിളിക്കാന്‍ പോലും ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ കാശില്ലാത്ത സാഹചര്യത്തിലാണ് സമൂഹമാധ്യമത്തിലൂടെ ജീവനക്കാരി സഹായം തേടിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കുന്ന സുഹൃത്തുക്കളാരെങ്കിലും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തങ്ങളെ സഹായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുവരുയെയും നിസ്സഹയാവസ്ഥ കണ്ട് രണ്ട് മലയാളികള്‍ സഹായിക്കാനെത്തിയെങ്കിലും കൂടെ കിടക്കണം എന്നായിരുന്നു അവരുടെ ആവശ്യം. യാത്രാരേഖകള്‍ പിടിച്ചുവച്ച ഉടമകള്‍ താമസരേഖപോലും അനുവദിച്ചുകൊടുക്കാത്ത സാഹചര്യത്തില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇവര്‍. ഈ സാഹചര്യത്തില്‍ ഇനി അമ്മയെയോ കുടുംബക്കാരെയോ കാണാന്‍ കഴിയുമോ എന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക്പോസ്റ്റ് അവസാനിക്കുന്നത്.