മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം

ദില്ലി:കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി നല്‍കിയ അവിശ്വാസ പ്രമേയം ലോക്സഭ ചര്‍ച്ച ചെയ്യും. ടിഡിപി നല്‍കിയ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. പ്രമേയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചു. മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. 

കഴിഞ്ഞ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇതാദ്യമായാണ് അവിശ്വാസപ്രമേയത്തിനുള്ള ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്.