ദില്ലി: നോയിഡയിലെ കൂട്ട ബലാത്സംഗക്കേസില്‍ വഴിത്തിരിവ്. മുന്‍ വൈരാഗ്യം മൂലം താന്‍ കള്ളക്കേസ് കൊടുത്തതാണെന്ന് യുവതി പോലീസിന് കത്തയച്ചു. പീഢനക്കേസ് കൊടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് യുവതി തയാറായിരുന്നില്ല. പരിശോധന നടത്തും മുന്‍പ് തന്നെ യുവതി ആശുപത്രി വിട്ടിരുന്നു.

അന്വേഷണത്തിനായി തന്നെ ഫോണ്‍ കൈമാറാനും ഇന്നലെ യുവതി തയാറായിരുന്നില്ല. ഇന്ന് പോലീസിന് കേസ് പിന്‍വലിച്ച് യുവതി കത്തും നല്‍കി. നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്ന് തന്നെ മൂന്നുപേര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.