. നിലവില്‍ സംഘര്‍ഷത്തിന് അയവു വരുത്തി കൊണ്ട് അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തരകൊറിയ അറിയിച്ചു. 

സോള്‍; മറ്റൊരു ആണവയുദ്ധത്തിന്റെ ആശങ്കയില്‍ കഴിഞ്ഞ ലോകത്തിന് ആശ്വാസമായി കൊറിയയില്‍ നിന്നൊരുവാര്‍ത്ത. നിലവില്‍ സംഘര്‍ഷത്തിന് അയവു വരുത്തി കൊണ്ട് അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തരകൊറിയ അറിയിച്ചു. 

ദക്ഷിണകൊറിയ വഴിയാണ് ഉത്തരകൊറിയ ഇക്കാര്യം അമേരിക്കയെ അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഉത്തരകൊറിയയുടെ കത്ത് ദക്ഷിണകൊറിയ അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. വരുന്ന മേയ് മാസത്തില്‍ ട്രംപും കിംഗ് ജോംഗ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് പശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.