എംഎൽഎമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും സമരം ഏറ്റെടുത്ത് നിയമസഭയ്ക്കകത്ത് എത്തിക്കുമെന്നാണ് ധാരണ. സമരത്തെ സഭയിൽ കണക്കറ്റ് പരിഹസിച്ച മുഖ്യമന്ത്രി ഈ നിലപാട് സഭയ്ക്ക് പുറത്തും ആവര്‍ത്തിച്ച സാഹചര്യത്തിൽ ഇതിനെതിരെയും ഇന്ന് പ്രതിപക്ഷ പ്രതിഷേധം കനക്കാനിടയുണ്ട്. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.