തന്റെ വീഡിയോ സേവാഗ് പങ്കുവച്ചതില്‍ സന്തോഷമുണ്ടെന്ന് ലക്ഷ്മി ഭായി തൊഴില്‍ പഠിക്കാന്‍ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച് ഒരമ്മ
സീഹോര്: മകള്ക്ക് അപകടം ഉണ്ടായതോടെയുണ്ടായ കടക്കെണി മറികടക്കാന് എഴുപത്തിരണ്ടാം വയസിലും വേറിട്ട പാതയില് നീങ്ങി ഒരമ്മ. ഏറി വരുന്ന പ്രായത്തെ വകവയ്ക്കാതെ നിത്യവൃത്തിക്കും കട ബാധ്യത വീട്ടാനുള്ള തുകയ്ക്കുമായി കലക്ട്രേറ്റിന് മുമ്പില് ടൈപ്പ് റൈറ്റിങ് തൊഴിലായി സ്വീകരിച്ചിരിക്കുകയാണ് മധ്യപ്രദേശുകാരി ലക്ഷ്മി ഭായി.
പ്രായം കൂടിയെന്ന് വച്ച് ആളുകളോട് ഭിക്ഷ യാചിക്കാനൊന്നും എനിക്ക് കഴിയില്ല. മകള്ക്ക് അപകടത്തില് പരിക്കേറ്റതിനെ തുടര്ന്നുണ്ടായ കട ബാധ്യത മറി കടക്കാന് എനിക്ക് തൊഴിലെടുത്തേ പറ്റൂവെന്ന് ഈ അമ്മ പറയുന്നു. മധ്യപ്രദേശിലെ സീഹോറിന് മുന്നില് ടൈപ്പിങ് ജോലിയില് ഏര്പ്പെട്ടിരിക്കുന്ന ഈ അമ്മയുടെ വീഡിയോ മുന് ഇന്ത്യന് താരം വീരേന്ദര് സേവാഗാണ് ട്വിറ്ററില് പങ്കുവച്ചത്.
കുറഞ്ഞ സമയം കൊണ്ട് വീഡിയോ വൈറലായി. ഈ പ്രായത്തിലും കഠിനപ്രയത്നം ചെയ്യുന്ന ലക്ഷ്മി ഭായിയെ സമൂഹം മാധ്യമങ്ങള് ഇരു കയ്യും നീട്ടി സ്വീകരിച്ചു. തന്റെ വീഡിയോ സേവാഗ് പങ്കുവച്ചതില് സന്തോഷമുണ്ടെന്ന് ലക്ഷ്മി ഭായി പറയുന്നു. ജില്ലാ കലക്ടറുടേയും സബ് ഡിവിഷനല് മജിസ്ട്രേറ്റുമാണ് തനിക്ക് ഈ പ്രായത്തില് ഒരു ജോലി ലഭിക്കാന് സഹായിച്ചിതെന്ന് ലക്ഷ്മി ഭായി പറയുന്നു. സൂപ്പര് വുമണ് എന്ന പേരില് സമൂഹമാധ്യമങ്ങള് ലക്ഷ്മി ഭായിയെ ഏറ്റെടുത്തു കഴിഞ്ഞു.
ഒരു തൊഴില് പരിശീലിക്കാന് പ്രായം ഒരു തടസമല്ല. സ്പീഡ് മാത്രമല്ലഇവരുടെ പ്രത്യേകത ഇവരുടെ ഇച്ഛാ ശക്തി യുവതലമുറ കണ്ടു പഠിക്കണമെന്ന കുറിപ്പിലാണ് സേവാഗ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവരെ സഹായിക്കാന് മുന്നോട്ട വരണമെന്ന് നിരവധി ആളുകള് സമൂഹമാധ്യമങ്ങള് ആവശ്യപ്പെടുമ്പോള് തന്റെ സഹായം താന് തന്നെ കണ്ടെത്തണമെന്ന രീതിയാണ് ലക്ഷ്മി ഭായിക്കുള്ളത്.
