എത്രപേര്‍ക്ക് നോട്ട് നിരോധനത്തിന്‍റെ പ്രയോജനം കിട്ടിയെന്നതും പരിശോധിക്കണം.

പാറ്റ്ന:നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജനദാതള്‍ യു നേതാവുമായ നിതീഷ് കുമാര്‍. നോട്ട് നിരോധനക്കാലത്ത് സന്പന്നര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ബാങ്കുകൾ സഹായം നൽകിയെന്ന് നിതീഷ് പറഞ്ഞു. 

എത്രപേര്‍ക്ക് നോട്ട് നിരോധനത്തിന്‍റെ പ്രയോജനം കിട്ടിയെന്നതും പരിശോധിക്കണം. ചെറിയ തുക വായ്പയെടുക്കുന്നവരിൽ നിന്ന് പണം തിരിച്ച് പിടിക്കുന്ന ബാങ്കുകൾ വൻകിടക്കാരുടെ വായ്പകൾ തിരിച്ച് പിടിക്കുന്ന കാര്യത്തിൽ വീഴ്ച്ച വരുത്തുകയാണെന്നും നിതീഷ് കുമാര്‍ വിമര്‍ശിച്ചു. 

ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ബിജെപി നേതാവും ധനമന്ത്രിയുമായ സുശീൽ കുമാര്‍ മോദിയെ വേദിയിലിരുത്തി നിതീഷ് കുമാര്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ചത്.